അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം ; രാജപുരം പ്രസ്ഫോറം.
രാജപുരം : അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ട്രഷറർ സണ്ണി ജോസഫ്, ഗണേശൻ പാണത്തൂർ, ജി.ശിവദാസ്, എം.പ്രമോദ് കുമാർ, സജി ജോസഫ്, നൗഷാദ് ചുള്ളിക്കര എന്നിവർ സംസാരിച്ചു. രാജേഷ് ഓട്ടമല നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് : പി.കെ.ഗണേശൻ (കേരള കൗമുദി), സെക്രട്ടറി : രാജേഷ് ഓട്ടമല (സിറ്റി ചാനൽ), ട്രഷറർ : സജി ജോസഫ് ( മലബാർ ബിറ്റ്സ്), വൈസ് പ്രസിഡണ്ട് : ജി.ശിവാദാസ് (മാതൃഭൂമി), ജോയിന്റ് സെക്രട്ടറി : രവീന്ദ്രൻ കൊട്ടോടി (മലയാള മനോരമ), മീഡിയ കോർഡിനേറ്റർ: ശോഭിൻ ചന്ദ്രൻ (ബി-ടിവി).
No comments