Breaking News

ബേക്കൽ തൃക്കണ്ണാട് കാറിൽ കടത്തുകയായിരുന്ന ഒരു കോടിയിൽ അധികം രൂപയുമായി മേൽപ്പറമ്പ് സ്വദേശി പിടിയിൽ


ബേക്കൽ : നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കാസർകോട് ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒരു കോടിയിൽ അധികം രൂപയുമായി മേൽപ്പറമ്പ് സ്വദേശി പിടിയിൽ. ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെ കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ബേക്കൽ, തൃക്കണ്ണാടിനു സമീപത്താണ് കുഴൽപ്പണ വേട്ട നടന്നത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ്ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്.വി.വി. മനോജ്, ഇൻസ്പെക്ടർ കെ.പി ഷൈൻ, എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. നോട്ടുകെട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നതേ ഉള്ളു. പൂർത്തിയാക്കിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

No comments