Breaking News

ബേഡകം പോലിസ് ലുക്കൗട്ട് നോട്ടിസിറക്കി പോലീസുകാരനെയും യുവാവിനെയും വധിക്കാൻ ശ്രമിച്ച വിഷ്ണുവും ജിഷ്ണുവും ഒളിവിൽ തന്നെ

ബേഡകം : ബേഡകത്ത് പോലീസുകാരനെയും യുവാവിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ ഒളിവില്‍ തന്നെ. മുന്നാട് അരിച്ചെപ്പിലെ വിഷ്ണു, ജിഷ്ണു എന്നിവരാണ് ഇക്കഴിഞ്ഞ 19 ന് രാത്രി ബേഡകത്ത് അക്രമം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
നോട്ടിസില്‍ പറയുന്നതിങ്ങനെ.....
കാസര്‍കോട് ജില്ലയിലെ ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് സ്ഥലവാസിയായ സരീഷ് എന്നയാളെ വെട്ടിക്കൊലപ്പെത്താന്‍ ശ്രമിക്കുകയും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബേഡകം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതികളാണ് .
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ താല്‍പ്പര്യം
-9497947261
-9497980915
-04994 205238

No comments