Breaking News

കുമ്പളപ്പള്ളിയിൽ രാവിനെ പകലാക്കി നാടിൻ്റെ ഉത്സവമായി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടന്നു


കരിന്തളം:കുമ്പളപ്പള്ളിയെ ഉത്സവലഹരിയിലാറാടിച്ച് രാവിലെ പകലാക്കി ക്കൊണ്ട് നാടിൻ്റെ ഉത്സവവമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികാഘോഷവും  നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു.

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾപരിപാടികൾ വീക്ഷിക്കാനെത്തിയിരുന്നു.വൈകുന്നേരം സ്നേഹവിരുന്നിന് ശേഷം എസ് കെ ജി എം എ യു പി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മെഗാ കൈകൊട്ടിക്കളി, കോളംകുളം ദാറുൽ ഫലാഹ് മെഗാ ദഫ് സംഘം അവതരിപ്പിച്ച മെഗാ ദഫ്  പ്രദർശനം, പ്രീ പ്രൈമറി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം കാസർഗോഡ്  അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വാസു കരിന്തളം അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന ജോളി മാസ്റ്റർക്കും അഡീഷണൽ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർക്കും സ്കൂളിന്റെ സ്നേഹോപഹാരം മാനേജർ കെ വിശ്വനാഥൻ നൽകി.ഗോൾഡൻ ആരോ വിജയികൾക്കുള്ള  അനുമോദനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാറും ,സംസ്കൃതം സ്കോളർഷിപ്പ് വാർഡ് മെമ്പർ കെ വി ബാബുവും, എൻഡോവ്മെന്റ് വിതരണം കരിമ്പിൽ ഹൈസ്കൂൾ മാനേജർ അഡ്വക്കേറ്റ് കെ കെ നാരായണനും നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ്,മദർ പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാർ,കരിമ്പിൽ  ഹൈസ്കൂൾ എച്ച് എം സജി പി ജോസ്, കരിമ്പിൽ എച്ച് എസ് പിടിഎ പ്രസിഡണ്ട് വി വി രാജ്മോഹൻ, റിട്ട:എച്ച് എം ഷേർളി ജോസഫ്,സ്കൂൾ മദർ പി ടി എ വൈസ് പ്രസിഡണ്ട് അമൃത പി, സ്ക്കൂൾ ലീഡർ മാസ്റ്റർ ബെഞ്ചമിൻ ഷിജോ എന്നിവർ സംസാരിച്ചു.കെ ജോളി ജോർജ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി.പ്രീ പ്രൈമറി കുട്ടികളും രക്ഷിതാക്കളും,പൂർവ്വ വിദ്യാർത്ഥികളും ജോളി   ജോർജ്ജ് മാസ്റ്റർക്ക് ഉപകാരങ്ങൾ നൽകി.

സംഘാടക സമിതി ജനറൽ കൺവീനർ കെ പി ബൈജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പ്രശാന്ത് നന്ദിയും പറഞ്ഞു.തുടർന്ന് സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ സ്കൂളിൽ നിന്നും പിരിഞ്ഞു പോയ മുൻകാല അധ്യാപകരുടെ സ്നേഹ സംഗമം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.



No comments