Breaking News

സ്കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ


കാസർഗോഡ് : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 6 ഗ്രാമിലേറെ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഷിരിബാഗിലു നാഷണല്‍ നഗറിലെ സുഹൈല്‍ (27), എടനാട് കട്ടത്തടുക്കയിലെ റഫീഖ് (39) എന്നിവരെയാണ് തിങ്കളാഴ്ച രാത്രിയോടെ കുമ്പള എസ്‌ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. എ.എസ്.ഐ മനോജ്, ഡ്രൈവര്‍ കൃഷ്ണ പ്രസാദ്. ഡാന്‍സാഫ് അംഗങ്ങളായ നിജിന്‍, രതീഷ് കാട്ടാമ്പള്ളി എന്നിവര്‍ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്.


No comments