വള്ളിക്കടവ് പറമ്പ റോഡിൽ മുട്ടകളടക്കം പെരുമ്പാമ്പിനെ പിടികൂടി
വള്ളിക്കടവ് : പറമ്പ റോഡിനടുത്ത് രാധ ഗോവിന്ദപുരം ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രപറമ്പിൽ നിന്നും മുട്ടയിട്ടു കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി. ക്ഷേത്ര കളിയാട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് പാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി കൊണ്ടുപോയി.
No comments