Breaking News

എടത്തോട് നീലേശ്വരം റോഡിൽ അപകടാവസ്ഥയിലായി വള്ളിച്ചിറ്റ ചെക്ക് ഡാം


പരപ്പ : ബളാൽ പഞ്ചായത്തിലെ പതിനാറാം വാർഡ് എടത്തോട് നീലേശ്വരം റോഡിൽ 12വർഷം മാത്രം കാലപ്പഴക്കമുള്ള വള്ളിച്ചിറ്റ ചെക്ക് ഡാം അപകടാവസ്ഥിയിൽ.

കോടോം  ബേളൂർ, കിനാനൂർ കരിന്തളം പഞ്ചായത്തുമായി ബന്ധപ്പെടുന്ന റോഡാണ് ഇത്.മാത്രവുമല്ല ഈ പ്രദേശത്ത് പ്രവർത്തിച്ച് വരുന്ന ക്വാറിയിൽ നിന്നുള്ള ലോഡുമായി ഇത് വഴി കടന്നു പോകുന്ന ട്ടിപ്പർ ലോറി പരിസരവാസികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും വളരെ അധികം ഭീഷണിയാണ്. ചെക്ക് ഡാമിന്റെ അടിഭാഗത്ത് കമ്പികൾ ദ്രവിച്ച് കൂടുതൽ ബലക്ഷയം  സംഭവിക്കുകയും കൈവരികൾ തകർന്ന നിലയിലുമാണ് ഉള്ളത് . ഇതിനെതിരെ നാട്ടുകർ പഞ്ചായത്തിൽ പരാതി കൊടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ല, പ്രദേശവാസികളുടെ ഏക ആശ്രയമായ ഈ ചെക്ക് ഡാം എത്രയും പെട്ടന്ന് നന്നാക്കാത്ത പക്ഷം നാട്ടുകാർ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് നീങ്ങാനുള്ള തീരുമാനത്തിലാണ്.

No comments