മയക്കുമരുന്ന് ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി
ഭിമനടി : മയക്കുമരുന്ന് ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജനമൈത്രി പൊലീസ് ഓഫീസർ എൻ കെ ജയൻ ക്ലാസ്സ് എടുത്തു. പിടിഎ പ്രസിഡന്റ് സി പി സുരേശൻ അധ്യക്ഷനായി. ജയരാജ് ജനമൈത്രി പൊലീസ് ഓഫീസർ ജയരാജ് സംസാരിച്ചു. പ്രധാനധ്യാപിക പി കെ നിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി വി കലാവതി നന്ദിയും പറഞ്ഞു.
No comments