Breaking News

പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ആലക്കോട് ഉദയഗിരി സ്വദേശിയായ മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ


തളിപ്പറമ്പ് സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയും പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) യെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.

മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പൊലീസ് സംഭവത്തിൽ  അറസ്റ്റ് ചെയ്ത 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഈ കേസിലെ അതിജീവിതയായ പതിനാറുകാരിയെ പീഡിപ്പിച്ചത്. 2020ലെ ലോക്ഡൗൺ കാലത്ത് തുടങ്ങിയ പീഡനം 2021 ഡിസംബർ വരെ തുടർന്നു. പതിനൊന്നുകാരിയെ പീഡിപ്പിച്ചതിനു 2018ലാണ് ഇയാൾ അറസ്റ്റിലായത്.


No comments