Breaking News

ജനങ്ങൾക്ക് ആശ്വാസമായി സഞ്ജീവനി ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .. ക്യാമ്പ് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ അസ്പിരേഷണൽ ബ്ലോക്ക്‌ പ്രോഗ്രാമിന്റെ ഭാഗമായി  വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി, പട്ടിക വർഗ വികസന വകുപ്പിന്റെ സഹായത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ സർക്കാരി ഉന്നതിയിൽ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . . ക്യാമ്പിൽ ചർമ്മരോഗം, ശ്വാസകോശരോഗം, സ്ത്രീരോഗം എന്നിവയുടെ സ്പഷ്യലിസ്റ്റുകൾ ഉൾപ്പെടെ അഞ്ചു ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ക്യാമ്പിനോടൊപ്പം തനതു കലയായ മംഗലം കളി അവതരണം നടന്നു.പരപ്പ ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ നാട്ടിൽ ലഭ്യമായ പോഷകഗുണമുള്ള ഭക്ഷണ വസ്തുക്കളുടെ പ്രദർശനം നടത്തി.

ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങളായ രക്താദിമർദം,,പ്രമേഹം പരിശോധന, കാൻസർ പ്രാഥമിക പരിശോധന, വിളർച്ചാ പരിശോധന, ക്ഷയരോഗത്തിനുള്ള കഥപരിശോധന തുടങ്ങിയവയും ലഭ്യമാക്കി..മരുന്നുകളും നൽകി.ക്യാമ്പ് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. ജനപ്രതി നിധികളായ അന്നമ്മ മാത്യു, മേഴ്‌സ്സി, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോക്ടർ രാം ദാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സുഹാസ്, ട്രൈബൽ ഓഫീസർ ബാബു, ഊര് മൂപ്പൻ അനീഷ് എന്നിവർ സംസാരിച്ചു. . ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭിച്ചു. ക്യാമ്പിനു ഡോക്ടർ ഷിൻസി സ്വാഗതവും ഡോക്ടർ അനു പ്രസാദ് നന്ദിയും പറഞ്ഞു

No comments