ഡി ശില്പ ഐ പി എസ് ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു
കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. സിബിഐയിൽ പോലീസ് സുപ്രണ്ടായി ബാഗ്ലൂർ യൂണിറ്റിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. കണ്ണൂർ എസ് പി ക്കാണ് ജില്ലായുടെ ചുമതല.
ജില്ലാ പോലീസ് മേധാവി പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അഡിഷണൽ എസ്പി പി.ബാലകൃഷ്ണൻ നയർ ഉപഹാരം നൽകി. കെ പി എ ജില്ല പ്രസിഡന്റ് ബി രാജ്കുമാർ അദ്ധ്യക്ഷനായി. ഡി വൈ എസ് പിമാരായ സി.കെ സുനിൽ കുമാർ, ടി ഉത്തംദാസ്, കെ പി ഒ എ സംസ്ഥാന നിർവ്വാഹക സമിതിയംഗം എം സദാശിവൻ, ജില്ല വൈസ് പ്രസിഡന്റ് ശ്രീദാസ് എസ് ഐ, കെ പി എ ജില്ല സെക്രട്ടറി എ.പി സുരേഷ് ബി.രാജ്കുമാർ, പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. കെ പി ഒ എ ജില്ല സെക്രട്ടറി പി രവീന്ദ്രൻ സ്വാഗതവും കെ പി എ ജില്ല ട്രഷറർ പി.വി സുധീഷ് നന്ദിയും പറഞ്ഞു.
No comments