വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് വച്ച് സെമിനാറും ബോധവൽകരണ റാലിയും നടത്തി
പരപ്പ : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് വച്ച് സെമിനാറും ബോധവൽകരണ റാലിയും നടത്തി.ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ഷൈനി തോമസ് എന്നിവർ ക്ലാസ്സെടുത്തു. നിഖിഷ എൻ ആർ , മായ മാത്യു, അഖില, നാരായണി ടീച്ചർ, ഷെറിൻ എന്നിവർ നേതൃത്വം നൽകി.
No comments