Breaking News

ബിരിക്കുളം ത്രിസ്റ്റാർ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബും, പി.ജി സ്മാരക വായനശാലയും സംയുക്താഭിമുഖ്യത്തിൽ വോളിനൈറ്റ് 2025 സംഘടിപ്പിച്ചു ഇന്ത്യൻ എച്ച് ആർ ഡി എസ് ഇന്ത്യൻ സ്പോർട്ട്സ് അക്കാദമി കണ്ണൂർ വിജയികളായി


ബിരിക്കുളം : ബിരിക്കുളം ത്രിസ്റ്റാർ  ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബും, പി.ജി. സ്മാരക വായനശാലയും , സംയുക്താഭിമുഖ്യത്തിൽ  വോളിനൈറ്റ് 2025 സംഘടിപ്പിച്ചു. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി  വി.ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.എ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബ്ളോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് എം. ലക്ഷ്മി പഴയ വോളിബോൾ കളിക്കാരെ ആദരിച്ചു. ബ്ലോക്ക് വൈ. പ്രസിഡണ്ട്  ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗം പി.വി.ചന്ദ്രൻ, വാർഡ് മെമ്പർ വി.സന്ധ്യ, പഞ്ചായത്ത് ആരോഗ്യ കമ്മററി ചെയർമാൻ അജിത്ത്കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി എ.ആർ സോമൻ മാസ്റ്റർ, രത്നാകരൻ പിലാത്തടം, കെ.എസ് സന്തോഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർടി. അനീഷ് സ്വാഗതവും, പ്രദീപ് കുമാർ നന്ദിയും, പറഞ്ഞു. വിന്നേഴ്സായി ഇന്ത്യൻ എച്ച് .ആർ .ഡി.സി. ഇന്ത്യൻ സ്പോർട്ട് സ് അക്കാദമി കണ്ണൂരും, റണ്ണേഴ്സായി യുണൈറ്റഡ് ഒടയംചാലും, ജേതാക്കളായി. വിജയികൾക്ക് പി.വി.ചന്ദ്രൻ  സമ്മാനം നല്കി.


 

No comments