Breaking News

തെങ്ങുകൾ വെട്ടി നശിപ്പിച്ചു മതിൽ തകർത്തു പത്ത് പേർക്കെതിരെ കേസ്


കാഞ്ഞങ്ങാട് : തെങ്ങുകൾ ഉൾപെടെ വെട്ടി നശിപ്പിച്ച പത്ത് പേർക്കെതിരെ കേസ്. ആവിക്കരയിലെ എ. ജയരാജൻറെ 65 പരാതിയിൽ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് ഉൾപെടെ പത്ത് പേർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. വീട്ടുമതിൽ, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ ഉൾപെടെ നശിപ്പിച്ചെന്നാണ് പരാതി. രാത്രി 11 നാണ് സംഭവം. മുൻ വിരോധമാണ് കാരണമെന്ന് ജയരാജൻ പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

No comments