ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു!
പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു.
നിലവിൽ, ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാൻ സാധ്യത കൂടുതൽ. ഈ സർവീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്ക്ക് കാര്യങ്ങൾ എത്തുക.
No comments