കോളംകുളം റെഡ്സ്റ്റാർ വോളി നൈറ്റ് 2025ൽ കിരിടം ചൂടി പി പി ബ്രോതേർസ് ഓമനങ്ങാനം
കോളംകുളം :കോളംകുളം റെഡ് സ്റ്റാർ ക്ലബ്ബിന്റെ നാലുമാസങ്ങളായി നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന റെഡ് സ്റ്റാർ നാഷണൽ വോളി നൈറ്റ് 2025 ഇൽ പി പി ബ്രോതെർസ് ഓമങ്ങാനം ഒന്നാം സ്ഥാനം നേടി, യൂത്ത് വോയ്‌സ് കോളംകുളം രണ്ടാം സ്ഥാനവും നേടി. ആയിരങ്ങൾ തിങ്ങി നിറഞ്ഞ കളി മൈതാനത്തു ദേശിയ, സംസ്ഥാന താരങ്ങൾ വിവിധ ടീമുകൾക്കായി ശക്തമായ മത്സരം കാഴ്ച വച്ചു. പരിപാടി കണ്ണൂർ അഡീഷണൽ എസ് പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രൻ, പഞ്ചായത്ത് മെമ്പര്മാരായ ചിത്രലേഖ, മനോജ് തോമസ്, വോളി ടെക്നികൽ കമ്മിറ്റി ഭാരവാഹി ഷൈജു എബ്രഹാം എന്നിവ സംസാരിച്ചു. സമ്മാനദാനം പഞ്ചായത്ത് മെമ്പർ അജിത് നിർവഹിച്ചു പരിപാടിയിൽ 80കളിൽ നിറഞ്ഞു നിന്ന നാടിനാകത്തേ മികച്ചതാരങ്ങളെയും,നാടിനാഭിമാനം ആയ സംസ്ഥാന ടീമിൽ കളിച കളിക്കാരെയും വടക്കൻ കേരളത്തിൽ തന്നെ വലിയ വോളി മൈതാനങ്ങളിൽ ഒന്നൊരുക്കിയ അനൂപ് ക്ലായികൊടിനെയും അനുമോദിച്ചു. നാൽപതാം വാർഷികത്തിന്റെ അവസാന ഭാഗമായി ഏപ്രിൽ 30,മെയ് 1തിയതികളിൽ നടക്കുന്ന കലാ കലാ സാംസ്‌കാരിക പരുപാടികലുടെ നോട്ടീസ് അഡീഷണൽ എസ് പി പ്രകാശനം ചെയ്തു കളിക്കാനുവനായി വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി താരങ്ങൾ ആണ് വന്നുചേർന്നത്
No comments