Breaking News

വിശുദ്ധവാരത്തിന് തുടക്കം, വിശ്വാസികൾ ഓശാന ഞായർ ആചരിക്കുന്നു


വെള്ളരിക്കുണ്ട് : യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും പുരോഗമിക്കുകയാണ്. വിശുദ്ധവാരത്തിന് തുടക്കം കുറിയ്ക്കുന്ന ഓശാന ഞായറാഴ്ച ദിവസം വിശ്വാസകൾ ഒരേ മനസ്സോടെ ആരാധനാലയങ്ങളിൽ എത്തിച്ചേർന്നു.വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിലേക്ക്  പ്രാർത്ഥനാപൂർവ്വം ഒഴുകിയെത്തി വിശ്വാസികൾ . റവ ഫാ ഡോ ജോൺസൺ അന്ത്യാംകുളം ചടങ്ങുകൾക്ക് നേതൃത്വം നൽകി .



No comments