കോടോം ബേളൂർ ഗ്രാപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡൽ ജീ ആർ സി സംയുക്താഭിമുഖ്യത്തിൽ ബാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
പരപ്പ : 'ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി കോടോം ബേളൂർ ഗ്രാപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡൽ ജീ ആർ സി എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു അന്താരാഷ്ട മനുഷ്യ ബഹിരാകാശ യാത്രാ ദിനമായ ഏപ്രിൽ 12 മുതൽ ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 വരെ ഈ ക്യാമ്പയിൻ തുടരും. ലഹരി വസ്തുക്കളുടെ ഉപയോഗം സമുഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ബോധവത്ക്കര പരിപാടി കുടുംബശ്രീ അയൽക്കൂട്ട തലങ്ങൾ വരെ വ്യാപിപ്പിക്കും. കൂടാതെ ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കും.അതിൻ്റെ മുമ്പോടിയായി സി ഡി എസ് തല ഉദ്ഘാടനം ബാനം ഗവ:ഹൈസ്കൂളിൽ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ നിർവ്വഹിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ സി. ബിന്ദു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ ' പഞ്ചായാ ത്ത്മെമ്പർ ജഗന്നാഥൻ, സിഡിഎസ് അംഗം പി. ശാന്തകുമാരി, ADS സെക്രട്ടറിഓമന വി ADS പ്രസിഡണ്ട് ഇന്ദിര എന്നിവർ എന്നിവർ നേതൃത്വം നല്കി. കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
No comments