അണ്ടോൾ ദേശസേവിനി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നടത്തിയ ഉത്തരമേഖലാ കൈ കൊട്ടിക്കളി മത്സരത്തിൽ തച്ചങ്ങാട് പ്രിയദർശിനി ഒന്നാം സ്ഥാനം നേടി
അണ്ടോൾ : ദേശസേവിനി ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഉത്തര മേഖല കൈകൊട്ടിക്കളി മത്സരത്തിൽ പ്രിയദർശിനി തച്ചങ്ങാട് ജേതാക്കളായി യംഗ് ഇന്ത്യൻസ് വലിയപൊയിൽ രണ്ടും റെഡ് സ്റ്റാർ പാലത്തേര മൂന്നും സ്ഥാനങ്ങൾ നേടി. സിപിഐഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. എം പ്രശോഭ് അധ്യക്ഷനായി. വിവേക് ഭാസ്കരൻ സ്വാഗതം പറഞ്ഞു.
No comments