Breaking News

മാലിന്യമുക്ത പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി കാസർകോട് ജില്ല പഞ്ചായത്ത്


കാസർകോട് : മാലിന്യമുക്ത പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി കാസർകോട് ജില്ല പഞ്ചായത്ത്. വൈവിധ്യമാർന്ന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയതിനാണ് പുരസ്കാരം.സ്കൂളുകളിൽ ജലഗുണനിലവാര ലാബുകൾ, 84 സ്കൂളുകളിൽ ജല ശുദ്ധീകരണ പ്ലാന്റ്, എസ്പിസി സഹായത്തോടെ മധുര വനം, സ്കൂളുകളിൽ ഇൻസിനേറ്റർ, ആർത്തവ കപ്പ്, റിങ് കമ്പോസ്റ്റ്, സ്റ്റീം കുക്കർ, ടേക്ക് എ ബ്രേക്കിന് പഞ്ചായത്തുകൾക്ക് സഹായം, ജില്ലയുടെ ജലബജറ്റ്, രണ്ട് ഡബിൾ ചേമ്പർ ഇൻസിനേറ്റർ സ്ഥാപിക്കാൻ നടപടി, സ്കൂളുകളിൽ പ്രീഫാബ് ടോയ്ലറ്റ് സ്ഥാപിച്ച് കാർബൺ ബഹിർഗമനം കുറക്കൽ തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയത്. ജില്ലയുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച കലക്ടർ ഉൾപ്പെടെയുള്ള എല്ലാവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അഭിനന്ദിച്ചു.

No comments