Breaking News

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാളെ മുതൽ 15 വരെ തയ്യതികളിൽ


ചെറുവത്തൂർ : ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാളെ മുതൽ 15 വരെ തയ്യതികളിൽ നടക്കുന്ന കളി യാട്ടത്തിന് ഒരുക്കം പൂർത്തിയാതായി ക്ഷേത്രം ഭാരവാഹി കൾ അറിയിച്ചു. 11 ദിവസങ്ങളിലും പകലും രാത്രിയും അന്നദാനം നടത്തും. വിഷ്ണുമൂർത്തിയും രക്തചാമുണ്ഡി യുമാണ് പ്രധാന തെയ്യങ്ങൾ. 4ന് രാത്രി 8 ന് വിഷ്ണുമൂർ ത്തിയുടെയും 10ന് രക്തചാമു ണ്ഡിയുടെയും തോറ്റം അരങ്ങിലെത്തും. 5നും 15നും രാവിലെ 9ന് രക്തചാ മുണ്ഡിയുടെയും ഉച്ചയ്ക്ക് ഒന്നിന് വിഷ്ണുമൂർത്തിയുടെയും പുറപ്പാട് നടക്കും. മറ്റ് ദിവസങ്ങളിൽ രാത്രിയിൽ എല്ലാ തെയ്യങ്ങളും അരങ്ങിലെത്തും. എല്ലാദിവസങ്ങളിലും നേർച്ച, തുലഭാരം, മറ്റ് പ്രാർഥന എന്നിവയ്ക്ക് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കാൻ നടപ്പാലം, മെച്ചപ്പെട്ട കോൺക്രീറ്റ് റോഡ്, ആധുനിക സൗകര്യമു ള്ള ശൗചാലയം, മാലിന്യ സംസ്ക്കരണ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർ ധിപ്പിക്കാൻ ക്ഷേത്രക്കമ്മിറ്റിക്കാ യി. ആരോഗ്യ വകുപ്പ് നിർദേശിച്ച ഹരിതചട്ടം പാലിച്ച് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യും. 24 മണിക്കൂർ സേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്കും ക്ഷേത്ര പരിസരത്തുണ്ടാകും. ഡോക്ടറുടെ സേവനവും ലഭ്യമാക്കും. കുടിവെള്ളത്തിന് പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രമുള്ള ക്ഷേത്രമാ ണിത്. ജൈവ, അജൈവ മാലിന്യം തരംതിരിച്ച് സംസ്ക്കരിക്കും. പാർക്കിങ്ങിന് പ്രത്യേ കം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്റെ നടത്തിപ്പിന് കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത്, റവന്യൂവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ്, എക്സൈസ് വകുപ്പ്, അഗ്നി രക്ഷാസേന എന്നിവരുടെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഉത്സവത്തിന് മുന്നോടിയായി 3ന് വൈകിട്ട് 6ന് ചീമേനി ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് കലവറ ഘോഷയാത്ര പുറപ്പെട്ട് വലിയവീട്, ചക്കാല ദേവസ്ഥാ നം, പാറമ്മൽ ദേവസ്ഥാനം, മു ത്തപ്പൻ മടപ്പരു വഴി ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെത്തും. പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, കെ.വി. ഗണേഷ് കുമാർ, കെ. സുരേന്ദ്രൻ, എം. വിനോദ് കമാർ എന്നിവർ പങ്കെടുത്തു.

No comments