Breaking News

കൊടുവള്ളി വട്ടോളിയിൽ വെച്ച് രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം രൂപ കാറിൽ നിന്നും പിടികൂടി


കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ വെച്ച് രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം രൂപ കാറിൽ നിന്നും പിടികൂടി. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവർ കസ്റ്റഡിയിൽ. കാറിന്റെ രഹസ്യ അറിയില്ലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

No comments