Breaking News

ബദിയടുക്കയിൽ രാസലഹരി വേട്ട തുടരുന്നു .... രണ്ടാഴ്ചക്കിടെ 140 ഗ്രാമോളം എംഡിഎംഎ പിടികൂടി.


ഇന്നലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 06.30 ഗ്രാം എംഡിഎംഎ യുമായി ഒരാൾ പിടിയിലായി. എൻമകജെ, പെർളയിൽ താമസിക്കുന്ന ഉപ്പള ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ ലത്തീഫ്(43 ) ആണ് പോലീസ് പിടിയിലായത് ബദിയടുക്ക ഇൻസ്‌പെക്ടർ സുധീർ കെ യുടെ മേൽനോട്ടത്തിൽ എസ്ഐ സുമേഷ് ബാബു, രൂപേഷ്, SCPO ദിനേശ് ബി, സിപിഒ മാരായ അനിത ടി, ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .ഈ മാസം മൂന്നാം തിയ്യതി 26.100 ഗ്രാം എം ഡി എം എ യുമായി 2 പേർ പിടിയിലായിരുന്നു കാസറഗോഡ് ബേള സ്വദേശി മുഹമ്മദ് ആസിഫ് പി എ (31 ), കുഡ്‌ലു ആസാദ് നഗർ സ്വദേശി ഇഖ്ബാൽ ബി എം (30 ) എന്നിവരാണ് പോലീസ് പിടിയിലായത്. പതിനെട്ടാം തിയ്യതി വീട്ടിൽ സൂക്ഷിച്ച 107 .09  ഗ്രാം എംഡിഎംഎ യുമായി ഒരാൾ പിടിയിലായിരുന്നു നെക്രാജെ പ്ലാവിന്റടി സ്വദേശി മുഹമ്മദ് റഫീഖ് (23) ആണ് പോലീസ് പിടിയിലായത്. ഇതോടെ ഈ മാസം ഇതുവരെ 3 കേസുകളിലായി 140 ഗ്രാമോളം എംഡിഎംഎ യാണ് ബദിയടുക്ക പോലീസ് പിടികൂടിയത് . 

നിരോധിത ലഹരിവസ്തുക്കൾ ജില്ലയിലെത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണികളെ ലഷ്യമിട്ടു കൊണ്ട് ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ജില്ലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന മുഖ്യ കണ്ണികൾ പിടിയിലായത്. ജില്ലയിൽ സബ് ഡിവിഷൻ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.

No comments