Breaking News

വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന 24 ,26 തീയതികളിൽ പുലിയംകുളം ആർ ടി ഓ ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൽ പരിധിയിലുള്ള വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന ഈ മാസം 24 ,26 തീയതികളിൽ പുലിയംകുളത്തുള്ള ആർ ടി ഓ ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് പരിശോധിക്കുന്നതാണ് അറ്റകുറ്റപണികൾക്കുശേഷം എല്ലാ ഒറിജിനൽ രേഖകളും കാമറ സംബന്ധിച്ച അഫിഡവിറ്റുമായി രാവിലെ 8 മണി മുതൽ 11 മണി വരെ നടക്കുന്ന പരിശോധനക്ക് കൃത്യസമയത്തു തന്നെ ഹാജരാവേണ്ടതാണ് .രെജിസ്ട്രേഷൻ നമ്പർ 1 മുതൽ 5000 വരെയുള്ള വാഹനങ്ങൾ 24 നും 500 മുതൽ 9999 വരെ യുള്ള വാഹനങ്ങൾ 26 നും ഹാജരാക്കണം .പരിശോധന നടത്തി സ്റ്റിക്കർ പതിക്കാതെ വാഹനങ്ങൾ ജൂൺ 2 മുതൽ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ജോ .ആർ.ടി.ഓ.സന്തോഷ്കുമാർ സി.എസ് അറിയിച്ചു

No comments