മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
ദേശീയപാത നിര്‍മ്മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിലെ വിള്ളല്‍ രൂപപ്പെട്ട ഭാഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. മഴക്കാലം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും തന്നെ സ്വീകരിക്കാതെയാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഈ ദുരന്തം വിളിച്ചുവരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, വി.ഗോപി, എം.കുഞ്ഞികൃഷ്ണന്‍, പ്രഭാകരന്‍ വഴുന്നോറടി തുടങ്ങിയവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.
No comments