ശക്തമായ മഴയിൽ കരിന്തളം വരഞ്ഞൂറിൽ വീട് തകർന്നു
കരിന്തളം: ശക്തമായ കാറ്റിലും മഴയിലും കിനാനൂർ കരിന്തളത്ത് വീട് തകർന്നു. വരഞ്ഞുരിലെ കെ കുഞ്ഞിരാമന്റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം' അടുക്കളഭാഗം പൂർണ്ണമായും തകർന്നു. കുഞ്ഞിരാമനും എൺപത് വയസ് പ്രായമായ അച്ചനും മായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മക്കളും കാസർഗോട്ടെ വീട്ടിലായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
No comments