ജൂലൈ ഒമ്പതിന്റെ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രെയ്ഡ് യൂണിയൻ ചോയ്യംകോട് പ്രതിഷേധ സദസ്സ് നടത്തി
ചോയ്യംകോട് : ജുലൈ 9 ന് നടക്കുന്ന അഖിലേന്ത്യാ പൊതു പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രെയ്ഡ് യൂണിയൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് കമ്മറ്റി ചോയ്യംകോട് പ്രതിഷേധ സദസ് നടത്തി. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘാടനം ചെയ്തു. കെ.രാജൻ അധ്യക്ഷനായി. പാറക്കോൽ രാജൻ, പി.കെ വിജയൻ , കെ ജനാർദ്ദനൻ , കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു
No comments