Breaking News

ജില്ല റൈഫിൾ അസോസിയേഷൻ നേതൃത്വം നൽകുന്ന സമ്മർ ഷൂട്ടിംഗ് ക്യാമ്പ് അമ്പലത്തറയിൽ ആരംഭിച്ചു


കാഞ്ഞങ്ങാട്: ജില്ലാ റൈഫിൾ അസോസിയേഷന്റെ അമ്പലത്തറയിൽ പ്രവർത്തിക്കുന്ന  ഷൂട്ടിംഗ് റേഞ്ചിൽ കുട്ടികൾക്കുളള  അവധികാല ഷൂട്ടിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു.ജില്ല പോലീസ് മേധാവി ബി.വി.വിജയ ഭാരത് റെഡ്‌ഡി ഐ.പി.എസ് ഉൽഘടനം ചെയ്തു. ഈ ക്യാമ്പിലൂടെ ജില്ലയിലെ മികച്ച ഷൂട്ടേർസിനെ തിരഞ്ഞെടുക്കാൻ നമ്മുക്ക് സാധിക്കുമെന്നും ജില്ലയുടെ അഭിമാനമായി ഇവരെ മാറ്റാൻ നമ്മുക്ക് സാധിക്കുന്നുമെന്നും അദ്ദേഹം അറിയിച്ചു.

റൈഫിൾ അസോസിയേഷൻ ജില്ല കമ്മിറ്റിക്ക് സംസ്ഥാന റൈഫിൾ അസോസിയേഷൻ അനുവദിച്ച എൽ പി 500 പിസ്റ്റൽ സംസ്ഥാന ട്രെഷററും ജില്ല സെക്രട്ടറിയുമായ അഡ്വ:കെ.എ.നാസർ റൈഫിൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റും കൂടിയായ ജില്ല പോലീസ് മേധാവിക്ക് ചടങ്ങിൽ വെച്ച് കൈമാറി.പി.വി. രാജേന്ദ്രകുമാർ അദ്ധ്യക്ഷം വഹിച്ചു. എം.ശ്രീകണ്ഠൻ നായർ ,എ.കെ.ഫൈസൽ ,എഞ്ചിനീയർ ഷെരീഫ്,സുമേഷ് സുകുമാരൻ,അഷ്‌കർ അലി,പാലാക്കി സി. കുഞ്ഞബ്ദുള്ള,യഹിയ ,അഡ്വ.കുമാരൻ നായർ, എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഐ.എസ് എസ് .എഫ് ജൂറിയും നാഷണൽ ഷൂട്ടറുമായ മിലൻ ജെയിംസാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത് . അസോസിയേഷൻ ട്രൈനെർ പ്രജീഷും ഷൂട്ടർമാരായ ആന്റണി.വി.ജെ.ജോസഫ്.വി.ജെ എന്നിവർ പരിശീലന സഹായികളായി പ്രവർത്തിക്കുന്നു.അഡ്വ.കെ.എ.നാസർ ,പി.വി.രാജേന്ദ്രകുമാർ,എ.കെ.ഫൈസൽ എന്നിവരാണ് ക്യാമ്പ് കോർഡിനേറ്റർമാർ. ഈ വർഷം ഓഗസ്റ്റിൽ നടക്കുന്ന സംസ്ഥാന മത്സര വേദിയാകുന്നത് കാസറഗോഡ് ജില്ലാ ഷൂട്ടിംഗ് റേഞ്ചിൽ വെച്ചാണെന്ന് സെക്രട്ടറി അറിയിച്ചു.3 ദിവസത്തെ പരിശീലനവും അതിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ റേഞ്ചിൽ വെച്ച് തന്നെ തുടർ പരിശീലനം നൽകുമെന്നും സെക്രട്ടറി അറിയിച്ചു.സമാപന ദിവസം അസോസിയേഷൻ ജില്ലാ പ്രസിഡന്റും ജില്ലാ കളക്ടറുമായ ഇമ്പശേഖർ ഐ.എ.എസ് ക്യാമ്പിലെത്തും,തുടർന്ന്  സമ്മർ  കോച്ചിംങ് ക്യാമ്പിൽ പരിശീലനം ലഭിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം  വിതരണം ചെയ്യും.


No comments