ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റിനുള്ള കലാമുദ്ര പുരസ്കാരം നേടി ഇരിയ സ്വദേശിനി മീനാക്ഷി മധുവിന്
ഇരിയ: കേരളത്തിലെ ശബ്ദനുകരണ കലയുടെ ഉപഞ്ജതാവ് ഋഷി മംഗലം കൃഷ്ണൻ നായരുടെ 50-മത് ഓർമ്മ ദിനത്തിൽ ഏർപ്പെടുത്തിയ കലാമുദ്ര പുരസ്കാരം മീനാക്ഷി മധുവിന് . മലയാളം - തമിഴ് സിനിമ,നാടകം, ആൽബം, ഷോർട്ട് ഫിലിം, ഡോക്യൂമെന്ററി,കർണാട്ടിക് നൃത്തം, പിയാനോ എന്നീ കലകൾ കൈകാര്യം ചെയ്യുന്നത് പരിഗണിച്ചു നൽകുന്ന പുരസ്കാരമാണ് കലാമുദ്ര പുരസ്കാരം. ഇരിയയിലെ മധുസൂദനന്റെയും രോഷ്മയുടെ മകളാണ്. പുല്ലൂർ ഇരിയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ചെമ്മാങ്കുടി സ്മൃതി ഹൈ ക്യു തീയേറ്ററിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് നടൻ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും എം എൽ എയുമായ കടകം പള്ളി സുരേന്ദ്രൻ പുരസ്കാരവും പ്രശംസ പത്രം സിനിമാതാരം ഗോപകുമാറും സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൺ സോനാ എസ് നായർ അധ്യക്ഷത വഹിച്ചു.
No comments