തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ചുഴലിക്കാറ്റിൽ ഇളകിയ 175 വർഷം പഴക്കമുള്ള കൊടിമരം ആചാര പ്രകാരം ദഹിപ്പിച്ചു
തൃക്കണ്ണാട് ത്രയംബകേശ്വര ചെരിഞ്ഞത് കാരണം നീക്കം ചെയ്ത ക്ഷേത്രത്തിൽ ചുഴലിക്കാറ്റിൽ ഇളകി 175 വർഷം പഴക്കമുള്ള കൊടിമരം ആചാര പ്രകാരം ദഹിപ്പിച്ചു.
ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് മൈതാനത്ത് 8 അടി വീതം നീളത്തിലും വീതിയിലും ഒരടി ആഴത്തിലും കുഴി എടുത്ത് ചുറ്റും കല്ല് കെട്ടിയ ഹോമകുണ്ഡത്തിലാണ് ഇന്നലെ രാവിലെ ആറരയോടെ ദഹിപ്പിക്കൽ കർമം ആരംഭിച്ചത്.
അതിനു മുൻപ് കൊടിമരത്തിന്റെ കരിങ്കൽ തറ ഉൾപ്പെടെ നീക്കം ചെയ്തിരുന്നു. തന്തി ഉളിയ വിഷ്ണു ആസ്, മേൽശാന്തി നവീൻ ചന്ദ്ര കായർത്തായ എന്നിവരുടെ കാർമികത്വത്തിൽ നിർമാല്യധാരി ചണ്ഡേശ്വരനു ഒരു മണിക്കൂർ നീണ്ട സമർപ്പണഹോമക്രിയ നടത്തിയ ശേഷമായിരുന്നു ദഹനം. 600 തേങ്ങയുടെ ചകിരി, 1500 തേങ്ങയുടെ ചിരട്ട, ഒരു ക്വിന്റൽ പ്ലാവിന്റെ വിറക് എന്നിവ ഹോമകുണ്ഡത്തിൽ അടുക്കി വച്ചായിരുന്നു മുറിച്ച കൊടിമരത്തടികൾ ഇതിൽ വച്ചത്. തുടർന്ന് നെയ്യ് ഒഴിച്ചു.
ഇതിലേക്ക് ശ്രീകോവിലിലെ വിളക്കിൽ നിന്നു കൊളുത്തിയ അഗ്നി പകർന്നു. 5 കിലോഗ്രാം നെയ്യ് ആണ് ഇതിനു ഉപയോഗിച്ചത്.
No comments