Breaking News

ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടിയ ആൾക്കെതിരെ ചീമേനി പോലീസ് കേസ് എടുത്തു


ചീമേനി : മുക്കുപണ്ടം പണയം വച്ച് സൊസൈറ്റിയിൽ നിന്ന് 67,000 രൂപ തട്ടിയെടുത്തതായി പരാതി. ചീമേനി അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ സതിയുടെ പരാതിയിൽ തിമിരി കീരന്തോട് സ്വദേശി ടി കൃഷ്ണ(48)നെതിരെ ചീമേനി പൊലീസ് കേസെടുത്തു. 2020 ഒക്ടോബർ 19 ന് ഇയാൾ 15.1 ഗ്രാം തൂക്കം വരുന്ന സ്വർണ താലിമാല പണയം വച്ച് സൊസൈറ്റിയിൽ നിന്നും 67,000 രൂപ ലോൺ എടുത്തിരുന്നു. കഴിഞ്ഞ മാസം സൊസൈറ്റിയിലെ അപ്രൈസർ നടത്തിയ പരിശോധനയിൽ പണയം വച്ച മാല മുക്ക് പണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. ലോൺ തിരിച്ചടക്കാതെ പ്രതി സൊസൈറ്റിയെ ചതിച്ചുവെന്നും മുക്കുപണ്ടമാണെന്നറിഞ്ഞു കൊണ്ട് സ്വർണം പണയം വച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.



No comments