കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരകം മെയ് 18ന് നാടിന് സമർപ്പിക്കും
കരിന്തളം: സൈനിക, അർദ്ധ സൈനിക വിഭാഗത്തിലെ സർവീസിലും, വിരമിച്ചവരും ഉൾപ്പെടുന്ന സംഘടനയായ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ കഴിഞ്ഞ നാല് വർഷമായി നിരവധി സാമുഹ്യ , ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി തുടരുകയാണ്, കിനാനൂർ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് നിർദ്ധനരായ രോഗികൾക്ക് വീൽചെയറും എയർ ബെഡും ഓണകിറ്റുകളും നൽകുന്നതിലും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിലും ഒപ്പം നിർദ്ധനരായ നിരവധി രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിലും വയനാട് ദുരന്തം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക കൈമാറുന്നതിലും നമ്മുടെ അടുത്ത പ്രദേശത്ത് ഒരു പെൺകുട്ടിക്ക് കാര്യമായ അസുഖം കാരണം പഠനത്തിനായി കോളേജിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായപ്പോൾ അവരെ കോളേജിൽ എത്തിക്കാൻ ആയി ഈ അദ്ധ്യേയന വർഷം മുഴുവൻ വാഹന സൗകര്യം ഒരുക്കി സൈനിക കൂട്ടായ്മയുടെ സ്നേഹ വണ്ടി ഒരുക്കുന്നതിലും എന്നു വേണ്ട നമ്മുടെ പ്രദേശത്തെ എല്ലാ ചലനങ്ങളിലും കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ സദാ വ്യാപൃതരാണ്. ഒപ്പം നമ്മുടെ മാതൃരാജ്യത്തെ പരിപാവനമായി കാത്തുസൂക്ഷിക്കുന്നതിടയിലും ശത്രു രാജ്യം നമ്മളെ ആക്രമിച്ചപ്പോൾ സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ പാവന സ്മരണക്കായി വളരെ വ്യത്യസ്തതയോടെ അതിമനോഹരമായി തോളേനി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് നിർമ്മിച്ച യുദ്ധ സ്മാരകം കേരള സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി മെയ് പതിനെട്ടാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് നാടിന് സമർപ്പിക്കുകയാണ്, അതിനോടൊപ്പം കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ സ്വപ്ന പദ്ധതിയായ സൈനിക ഭവന്റെ ശിലാസ്ഥാപന കർമ്മവും അതിനോടൊപ്പം സി ആർ പി എഫ് പെരിങ്ങോം ആർ ടി സി പ്രിൻസിപ്പാൾ ഡിജിപി മാത്യു എ ജോൺ നിർവഹിക്കുകയാണ് സൈനിക കൂട്ടായ്മയുടെ പ്രസിഡൻറ് വസന്തൻ പി തോളേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരൻ സൈനിക കൂട്ടായ്മയ്ക്ക് മുഖ്യ പിന്തുണ നൽകിയവരെ ആദരിക്കും, കാസർഗോഡ് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ് യുദ്ധങ്ങളിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത സൈനികരെയും മുൻ സൈനികരെയും ആദരിക്കുന്നു. സെറമോണിയൽ പരേഡ് നടത്തുന്ന ആർ ടി സി പെരിങ്ങോം എൻ സി സി കേഡറ്റ്സ് എന്നിവർക്കുള്ള ഉപഹാരം കാസർഗോഡ് പോലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി ഐ പി എസ് നിർവഹിക്കും. ചടങ്ങിൽ വിശിഷ്ട അതിഥികളായി രാജഗോപാലൻ എംഎൽഎ , ശ്രീകുമാർ കെ പിള്ള, കേണൽ സജീന്ദ്രൻ സി കമാൻഡിങ് ഓഫീസർ , പി. ദാമോദരൻ, പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി വാർഡ് മെമ്പർമാരായ ഉമേശൻ വേളൂർ, ബിന്ദു ടി എസ്, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ അഡ്വക്കേറ്റ് കെ കെ നാരായണൻ, ശശികുമാർ കെ വി എന്നിവർ സംബന്ധിക്കും, സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ് സ്വാഗതവും സൈനിക കൂട്ടായ്മ ട്രഷറർ ബിജു പി വി. നന്ദി പ്രകാശനം നടത്തും. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിക്കും, ചടങ്ങിന് മുമ്പായി ഗാർഡ് ഓഫ് ഓണറും റീത്ത് ലെയിങ്ങ് സെർമോണിയിൽ പരേഡും ഉണ്ടായിരിക്കുന്നതാണ്.
No comments