Breaking News

കാഞ്ഞങ്ങാട് മാണിക്കോത്ത് കുട്ടികളുടെ മുങ്ങി മരണം കണ്ണീരണിഞ്ഞ്‌ നാട്‌ കുട്ടികളുടെ ഖബറടക്കം ഇന്ന് നടക്കും


കാഞ്ഞങ്ങാട് : മാണിക്കോത്ത് പള്ളിയുടെ സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. മാണിക്കോത്ത് പാലക്കിയിലെ അസീസിന്റെ മകൻ അഫാസ്(9),എന്നിവരുടെ മരണം നാടിന്റെ കണ്ണീരായി. ഹൈദറിന്റെ മകൻ അൻവർ(15)
വൈകിട്ട് നാലോടെ മാണിക്കോത്ത് പഴയ പള്ളിക്ക് സമീപത്തെ കുളത്തിൽ അഫാസും അൻവറുമുൾപ്പെടെ നാല് കുട്ടികൾ കുളിക്കാനിറങ്ങിയതായിരുന്നു. പടവിൽ നിന്നും ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികൾ കുളിക്കാനിറങ്ങുന്നതിനിടെ ഒരു കുട്ടിയുടെ ചെരുപ്പ് ഒഴുകിപ്പോയി. ഈ ചെരിപ്പെടുക്കാൻ മൂന്ന് കുട്ടികൾ ശ്രമിച്ചതോടെ കുളത്തിലെ ആഴം കൂടിയ ഭാഗത്തെത്തി മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും കാഞ്ഞങ്ങാട്ട് നിന്നെത്തിയ അ ഗ്നിരക്ഷാസേനയും മൂന്ന് കുട്ടികളെയും പുറത്തെടുത്തെങ്കിലും അബോധാവസ്ഥയിലായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഫാസും അൻവറും മരിച്ചു. അൻവറിന്റെ സഹോദരൻ ഹാഷിഖിന്റെ നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരു ആശുപ്രതിയിലേക്ക് മാറ്റി. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി കുളത്തിലിറങ്ങാതിരുന്നതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയെ തുടർന്ന് കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതാണ് അപകടത്തിന് ആക്കം കൂട്ടിയത്. വിവരമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ, കാഞ്ഞങ്ങാട് നഗരസഭാ
ചെയർപേഴ്സൺ കെ വി സുജാത തുടങ്ങിയവർ ആശുപത്രിയിലെത്തി. കുട്ടികളുടെ ഖബറടക്കം വെളളിയാഴ്ച നടക്കും.

No comments