വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ആർ ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ വാർഡുകളിൽ പ്രതിഷേധ സായാഹ്നം പരിപാടി സംഘടിപ്പിച്ചു
കാസർകോട് : തൊഴിലുറപ്പ് പദ്ധതിയിലെ കഴിഞ്ഞസാമ്പത്തിക വർഷത്തെ കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക , മെറ്റീരിയൽ കുടിശ്ശിക അനുവദിക്കുക , കൂലി ആനുപാതികമായി വർദ്ധിപ്പിക്കുക , അശാസ്ത്രീയമായ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക , മുഴുവൻ കാർഡുടമകൾക്കും തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ വാർഡുകളിൽ പ്രതിഷേധ സായാഹ്നം പരിപാടി സംഘടിപ്പിച്ചു
സമരത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ചെങ്കള പഞ്ചായത്തിലെ പാടിയിൽ വച്ച് ജില്ലാ സെക്രട്ടറി ടി.എം.എ കരീം നിർവ്വഹിച്ചു . ശ്രീലത അധ്യക്ഷത വഹിച്ചു . സി.വി.കൃഷ്ണൻ സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡൻ്റ് ഗൗരി പനയാൽ പള്ളിക്കരയിലെ വാർഡിലും ഭാരവാഹികളായ സംസ്ഥാ കമ്മറ്റിയംഗം എം.രാജൻ , പി. ദിവാകരൻ കുറ്റിക്കോൽ ഞെരുവിലും വാർഡിലും ജില്ലാ ഭാരവാഹികളായ കയനി കഞ്ഞിക്കണ്ണൻ , കെ. വി.ദാമോദരൻ പാറക്കോൽ രാജൻ എ.വി രമണി , എന്നിവർ ഉദ്ഘാടനം ചെയ്തു . .
No comments