Breaking News

നടി ആര്യ ബാബു വിവാഹിതയായി...തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആര്യ വിവാഹവാർത്ത പങ്കുവെച്ചത്


നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരായി. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആര്യ വിവാഹവാർത്ത പങ്കുവെച്ചത്. വിവാഹചിത്രങ്ങൾ ആര്യ പങ്കുവെച്ചു. 'ഒത്തിരി ഒത്തിരി സന്തോഷവും, സ്നേഹവും കൊണ്ട് നിറഞ്ഞ ഒരു ദിവസം. ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം, ഞങ്ങളുടെ മകൾ കാത്തിരുന്ന ദിവസം, ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള എൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ പോരാ. മരിക്കുവോളം ഇത് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ഓർമ്മയായിരിക്കും', എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവെച്ചത്.

No comments