മാലോം പടയംകല്ലിൽ വീണ്ടും കാട്ടാനയിറങ്ങി.. ലക്ഷങ്ങളുടെ കൃഷി നാശം..
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം പടയംകല്ലിൽ വീണ്ടും കാട്ടാനയിറങ്ങി. വ്യാപകമായ തോതിൽ കാർഷിക വിളകൾ നശിപ്പിച്ചു..
പടയംകല്ലിലെ സി. കെ. രാഘവൻ നായർ , ശങ്കരൻ , ഒ. കെ. കുഞ്ഞമ്പു എന്നിവരുടെ കൃഷി ഭൂമിയിയിലാണ് വ്യാഴാഴ്ച്ച രാത്രിയിൽ കാട്ടകൂട്ടം നാശം വിതച്ചത്. കുവുങ്ങ് , വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ആനകൂട്ടം ചവിട്ടി മെതിച്ചനിലയിലാണ്. ആനകൂട്ടം കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അഗം അലക്സ് നെടിയകാലയിൽ , വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു..
രണ്ട് ദിവസം മുൻപും പടയംകല്ലിൽ ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു...
No comments