Breaking News

മുസ്ലിംലീഗ് കോടോം ബേളൂർ പഞ്ചായത്ത് ട്രഷററും ഒടയംചാൽ ജുമാ മസ്ജിദ് പ്രസിഡന്റുമായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ നിര്യാതയായി


ഒടയംചാൽ: മുസ്ലിംലീഗ് കോടോം ബേളൂർ പഞ്ചായത്ത് ട്രഷററും, ഒടയംചാൽ ജുമാ മസ്ജിദ് പ്രസിഡന്റും മത സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ ( 65 )വിടവാങ്ങി. ഇന്നലെ രാത്രി നിസ്കാരത്തിനിടെ വീട്ടിൽ കുഴഞ്ഞു വീണ ഹജ്ജുമ്മയെ കാഞ്ഞങ്ങളെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്ത് എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. അബുദാബിയിലുള്ള മക്കളെയും ബന്ധുക്കളെയും കാണാനായി കഴിഞ്ഞ മാസം ആഹ്ലാദപൂർവ്വം എത്തിയ ഹജ്ജുമ്മ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. കാര്യമായ ഒരസുഖവും ഉണ്ടായിരുന്നില്ല. മേൽപ്പറമ്പ് കട്ടക്കാലിലെ പരേതരായ അഹ്മദ്, കദീജ. ദമ്പതികളുടെ മകളാണ്. മുജീബ്, ഇസ്മായിൽ, ഫവാസ് ( മൂവരും അബുദാബി) ജാസ്മീന എന്നിവർ മക്കളാണ്. മരുമക്കൾ: നവാസ് (കളനാട് ), റംസിയ (മാണിക്കോത്ത്), നജ്മ കമ്മാടം (പുലിയംകുളം),സൈഫുന്നീസ (മൗവ്വൽ). സഹോദരങ്ങൾ: നബീസ തൊട്ടി, പരേതരായ അബ്ദുൽ ഖാദർ ബ്രിട്ടീഷ് കട്ടക്കാൽ,ഫാത്തിമ.
മയ്യത്ത് ഒടയഞ്ചാൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്തു.

No comments