Breaking News

ചീമേനിയിലെ ഉത്സവരാവുകൾക്ക് തിരശ്ശീല വീണു


ചീമേനി മുണ്ട്യ കളിയാട്ടത്തോടനു ബന്ധിച്ച് സിപ്റ്റ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച ചീമേനി ഫെസ്റ്റ് സമാപിച്ചു. മയക്കു മരുന്നിന്റെയും മാരക രാസ ലഹരിയുടെയും വലയിൽ അകപ്പെടാതെ നമ്മുടെ ബാല്യ കൗമാര യവ്വനങ്ങളെ ചേർത്ത് പിടിക്കാൻ കുടുംബമാണ് ലഹരി എന്ന സന്ദേശത്തോടെ ഉത്സവത്തിനെത്തുന്നവർക്ക് കുടുംബസമേതം ആർത്തുല്ലസിക്കാൻ ആനന്ദ സഹാരത്തിൽ ആറാടാൻ സിപ്റ്റ ഒരുക്കിയ ചീമേനി ഫെസ്റ്റ്ലേക്ക് കേരളത്തിലെ മുൻ നിര കലാകാരന്മാരുടെ കലാ പരിപാടികൾ ആസ്വദിക്കാനും കാഴ്ചയുടെ പൂരം കൺ നിറയെ കാണാനും  ആയിരങ്ങൾ ഒഴുകി എത്തി. മെയ്‌ 3 മുതൽ 15 വരെ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ഒരുക്കിയ ഫെസ്റ്റിൽ വിവിധ ദിവസങ്ങളിലായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാംസ്‌കാരിക സദസ്സും അരങ്ങേറി. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ യുവജന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മയക്കു മരുന്നിനും മാരക രാസ ലഹരിയിക്കെതിരെയുമുള്ള ക്യാമ്പയിൻ ശ്രദ്ധേയമായി. ഫെസ്റ്റിന്റെ  സമാപന സമ്മേളന ഉദ്ഘാടനം കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി അജിത്ത്കുമാർ നിർവ്വഹിച്ചു. വർക്കിംഗ് ചെയർമാൻ സുഭാഷ് അറുകര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ പി.വി മോഹനൻ സ്വാഗതവും സിപ്റ്റ ട്രഷറർ കെ.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന്  കോഴിക്കോട് നന്ദനം ഓർക്കട്രയുടെ ഗാനമേളയും അരങ്ങേറി.

No comments