ഇരുട്ടത്തു നിൽക്കുന്നത് കണ്ട് ആരാണെന്നു ചോദിച്ച വിരോധത്താൽ കള്ളാർ സ്വദേശികളായ വ്യാപാരിയെയും മകനെയും ആക്രമിച്ചതായി പരാതി
ഒടയംചാൽ : ഇരുട്ടത്തു നിൽക്കുന്നത് കണ്ട് ആരാണെന്നു ചോദിച്ച വ്യാപാരിയെയും മകനെയും ആക്രമിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേളൂർ, തട്ടുമ്മലിൽ താമസിക്കുന്ന കള്ളാർ, മാലക്കല്ലിലെ അബ്ദുൽ മജീദ് (45), മകൻ മുഹമ്മദ് ഷാമിൽ (20) എന്നിവരാണ് അക്രമത്തിനു ഇരയായത്. 13ന് രാത്രി കട അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന അബ്ദുൽ മജീദും മകനും വീടിനു സമീപത്ത് എത്തിയപ്പോൾ ഒരാൾ ഇരുട്ടത്തു നിൽക്കുന്നതു കണ്ടുവെന്നും ആരാണെന്നു ചോദിച്ചപ്പോൾ ആക്രമിക്കുകയായിരുന്നുവെന്നും അബ്ദുൽ മജീദ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊടവടുക്കത്തെ ബിജു എന്നയാൾക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
No comments