പെരിയയിൽ പെട്രോൾ പമ്പിന് ടാങ്ക് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ ചീഞ്ഞളിഞ്ഞ ജഡം കണ്ടെത്തി
പെരിയ നവോദയ നഗറിലെ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിന് ടാങ്ക് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ പുരുഷന്റെ മൃതദേഹം കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് ആഴമുള്ള കുഴിയില്‍ ജഡം ചെളി പുരണ്ട നിലയില്‍ കണ്ടെത്തിയത്. പമ്പില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെ പരിസരത്തെ വീടുകളില്‍ നിന്ന് കുട്ടികളെത്തി നടത്തിയ പരിശോധനയിലാണ് ജഡം കാണപ്പെട്ടത്. മൂന്ന് ദിവസമെങ്കിലും ജഡത്തിന് പഴക്കമുള്ളതായി കരുതുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി.
No comments