Breaking News

കോടോം ബേളൂർ പഞ്ചായത്തിന്റെ സ്വപ്നപദ്ധതി ; ഒടയംചാലിൽ പഞ്ചായത്ത്‌ ഷോപ്പിങ് കോംപ്ലക്‌സ്‌ ഉദ്‌ഘാടനത്തിനൊരുങ്ങി


ഒടയംചാൽ : കോടോം ബേളൂർ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി. രണ്ട് പതിറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച പദ്ധതിയാണ് പലവിധ തടസങ്ങൾക്കൊടുവിൽ പൂർത്തിയായത്. യു തമ്പാൻ നായർ പ്രസിഡന്റായിരിക്കെയാണ് വ്യാപാരസമുച്ചയത്തിനായി ഒടയംചാൽ ടൗണിന് സമീപം 2.75 ഏക്കർ ഭൂമി വിലക്ക് വാങ്ങിയത്. വ്യാപാര സമുച്ചയവും ബസ് സ്റ്റാൻഡും നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ ചില സാങ്കേതിക കാരണത്താൽ പദ്ധതി നീണ്ടു. നിർമാണം പൂർത്തിയായ ഇരുനില കെട്ടിടത്തിൽ 43 ഷട്ടർ റൂമുകളുണ്ട്. 8.5 കോടി രൂപയാണ് പദ്ധതി ചിലവ്. മലയോര ജനതയുടെ ഏറെ കാലത്തെ ആവശ്യമാണ് യാഥാർഥ്യമായത്. ഭാവിയിൽ ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തും. വ്യാപാര സമുച്ചയത്തിൽ പുതിയ സ്ഥാപനങ്ങൾ വരുന്നതോടെ മലയോരത്തെ പ്രധാന ടൗണായി ഒടയംചാൽ മാറും. മെയ് അവസാനം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ഭരണസമിതി. ഉദ്ഘാടനത്തിനായി സംഘാടക സമിതിയും രൂപീകരിച്ചു.

No comments