സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.923 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ നീലേശ്വരത്ത് പിടിയിൽ
നീലേശ്വരം : സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.923 കിലോ ഗ്രാം കഞ്ചാവുമായി രണ്ടുപേരെ നീലേശ്വരം എസ് റെയിഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര എൽ പി സ്കൂളിന് സമീപത്തെ എ നവിത്ത് (31), കുശാൽനഗർ നരസിംഹ ഹൗസിൽ എച്ച്.എ അശ്വന്ത് (28) എന്നിവരെയാണ് നീലേശ്വരം കരുവാച്ചേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് രാത്രി എട്ടരയോടെയാണ് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് പിടികൂടിയ സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജൻ. പി, പ്രിവന്റീവ് ഓഫീസർ പ്രസാദ്. എം.എം, പ്രിവന്റീവ് ഓഫീസർ പ്രജിത്ത് കുമാർ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു വി, ദിനൂപ്. കെ, നസറുദ്ദീൻ. എ.കെ, ശൈലേഷ് കുമാർ, എക്സൈസ് ഓഫീസർ മഞ്ജുനാഥ്. വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലീമ പി.കെ,
ഡ്രൈവർ രാജീവൻ. പി എന്നിവരും ഉണ്ടായിരുന്നു.
No comments