Breaking News

വേനലവധി അവസാനിക്കാൻ ആഴ്ചകൾ ബാക്കിയിരിക്കെ റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികൾ വർധിക്കുന്നു


രാജപുരം : റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികൾ വർധിക്കുന്നു. വേനലവധി അവസാനിക്കാൻ ആഴ്ചകൾ ബാക്കിയിരിക്കെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. പച്ചപുൽമേടുകളാൽ മനോഹരിയായ റാണിപുരത്തിന്റെ സൗന്ദര്യമാസ്വദിക്കാൻ കുട്ടികളും മുതിർന്നവരും കുടുംബസമേതമെത്തുന്നുണ്ട്. മാനിപ്പുറം പുൽമേടുകളും മറ്റും കണ്ട് റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിച്ചാണ് മടക്കം. കഴിഞ്ഞ ദിവസം 260 പേരാണ് ട്രക്കിങ് നടത്തിയത്. ഇതിന് പുറമെ മടിത്തട്ടിൽ വന്നു മടങ്ങുന്നവരും ഏറെ. ഏപ്രിലിൽ സഞ്ചാരികളുടെ ടിക്കറ്റ് ഇനത്തിൽ 1,85,840 രൂപ വനം വകുപ്പിന് ലഭിച്ചു. റാണിപുരത്ത് ഹോം സ്റ്റേ, സർവീസ്ഡ് വില്ലകളിലുമുള്ള ബുക്കിങ്ങിലും വർധന ഉണ്ടായിട്ടുണ്ട്. മഴക്കാല ടൂറിസത്തിന്റെ നാളുകളാണ് ഇനി വരാനുള്ളത്. ഈ സമയത്ത് കൂടുതൽ സഞ്ചാരികളെത്തും. കേരളത്തിന് പുറമെ കർണാടകയിൽ നിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. രാവിലെ 8 ന് കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്കും വൈകിട്ട് 5 ന് റാണിപുരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്കും കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്. അവധിക്കാലത്ത് നിരവധി ക്യാമ്പും കുടുംബ സംഗമവും റാണിപുരത്ത് സംഘടിപ്പിക്കുന്നുണ്ട്.

No comments