ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നീലേശ്വരം മൃഗ സംരക്ഷണ പരിശീലന കേന്ദ്രം കെട്ടിടം സന്ദർശിച്ചു
നീലേശ്വരം : ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നീലേശ്വരം മൃഗ സംരക്ഷണ പരിശീലന കേന്ദ്രം (എൽഎംടിസി) കെട്ടിടം സന്ദർശിച്ചു. ഒരു ക്ലാസ് മുറി, ഓഫീസ് റൂം, രണ്ട് ശുചിമുറി, വരാന്ത, പരിശീലന ക്ലാസുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന വിശാലമായ ഹാൾ എന്നിവയോടുകൂടിയ പരിശീലന കേന്ദ്രം നീലേശ്വരം മൃഗാശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, പി ഭാർഗവി, ഷംസുദ്ദീൻ അറിഞ്ചിറ, ഇ ഷജീർ, സെക്രട്ടറി കെ മനോജ് കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി. ക്ഷീരമേഖലയിലെ പ്രതിസന്ധി മറികടക്കുക, ശാസ്ത്രീയ പരിശീലനം നൽകുക, കന്നുകാലികളുടെ ഉദ്പാദനക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കാനിരിക്കുന്ന പാലാഴി പ്രൊജക്ടിനെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മന്ത്രിയുമായി ചർച്ച നടത്തി.
No comments