Breaking News

മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും


ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിനടിയില്‍ പുഴയില്‍നിന്ന് എട്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. മൃതദേഹം വെള്ളത്തില്‍ തടിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു

കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു

ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള സന്ധ്യയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

No comments