Breaking News

വെള്ളരിക്കുണ്ടിൽ നൃത്ത-സംഗീത- താളലയ സംഗമമൊരുക്കി നൃതി സ്കൂൾ ഓഫ് ഡാൻസിൻ്റെ 'നൂപുരധ്വനി 2k25'


വെള്ളരിക്കുണ്ട്:  നൃതി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച 'നൂപുരധ്വനി 2k25' സംഗീത നൃത്ത സന്ധ്യയും, ഭരതനാട്യ അരങ്ങേറ്റവും വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നിറഞ്ഞ് സദസിൽ വച്ച് അരങ്ങേറി.

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫറോന ചർച്ച് വികാരി വെരി റവ. ഫാദർ ഡോ. ജോൺസൺ അന്ത്യാംകുളം നൂപുരധ്വനി നൃത്ത സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു റവ.ഫാദർ ആൻ്റണി തെക്കേമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഫാദർ ജോബിൻ വലിയപറമ്പിൽ (റസിഡൻ്റ് മാനേജർ ദീപിക, കണ്ണൂർ), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം ഡയറക്ടർ മധുകുമാർ, പി.ടി.എ ബിബിൻ ഡൊമിനിക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർ. എൽ. വി മാരീസ് പി. ചാക്കോ സ്വാഗതവും ജോസ്കുട്ടി പാലമറ്റം നന്ദിയും പറഞ്ഞു. ചടങ്ങിൽ സംഗീത മേഖലയിൽ പ്രശസ്തരായ കലാഭവൻ ഷിജു, ജോയ് കുന്നുംകൈ, ശ്രീമതി ആലീസ് വർഗീസ് എന്നിവർക്ക് ആദരവും, സിനിമാ- ഷോർട്ട്ഫിലിം പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ടിന് അനുമോദനവും നൽകി. പ്രശസ്ത നൃത്ത പരിശീലകരായ മനോഹരൻ മാസ്റ്റർ സീത ടീച്ചർ എന്നിവർ സംബന്ധിച്ചു.

നൃതി സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറും പ്രശസ്ത നർത്തകിയുമായ ആർ.എൽ.വി മാരീസ് പി ചാക്കോയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ പത്ത് നൃത്ത വിദ്യാർത്ഥികളാണ് ഭരതനാട്യ അരങ്ങേറ്റം കുറിച്ചത്. വായ്പാട്ട് മനോജ് പയ്യന്നൂർ, മൃദംഗം പയ്യന്നൂർ രാജൻ,  പുല്ലാങ്കുഴൽ രാഹുൽ തളിപ്പറമ്പ എന്നീ കലാകാരൻമാർ പക്കമേളമൊരുക്കും. മാരീസിൻ്റെ ശിഷ്യരും സുഹൃത്തുക്കളും കൂടാതെ അഥിതികളായെത്തിയ

പ്രശസ്ത നർത്തകിമാരും വേദിയിൽ  ലാസ്യ നടനമൊരുക്കി. അനുഗ്രഹീത ഗായകൻ കലാഭവൻ ഷിജു കോഴിക്കോട് നയിച്ച സംഗീതവിരുന്നും ശ്രദ്ധേയമായി.  അവതരണ ഭംഗി കൊണ്ട് രാജശ്രീയും പരിപാടിയെ സമ്പുഷ്ടമാക്കി.

No comments