കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി കെ വി ഭാസ്ക്കരനെ അനുസ്മരിച്ചു
കോയിത്തട്ട പ്രയാസങ്ങളുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങൾ ധീരതയോടൈ ഏറ്റെടുത്ത് വെല്ലുവിളികളെ പ്രവർത്തകരെ അണിനിരത്തി പ്രതിരോധിച്ച് കിനാനൂർ കരിന്തളം മണ്ഡലത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച പ്രിയങ്കരനായ കെ വി ഭാസ്ക്കരേട്ടൻ്റെ 11-ാം ചരമദ്ദിനത്തിൽ കോയിത്തട്ട കരിമ്പിൽ കുഞ്ഞമ്പു സ്മാരക കോൺഗ്രസ് ഭവനിൽ വെച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് നടത്തി. മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് മണ്ഡലം ഭാരവാഹികളായ സി വി ബാലകൃഷണൻ ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ നേതൃത്വം നല്കി. കുടുംബാഗങ്ങളായ കരിമ്പിൽ ഭാസ്ക്കരൻ, രാജ് മോഹനൻ ചിമ്മത്തോട് തുടങ്ങിയവർ സംബന്ധിച്ചു.
No comments