Breaking News

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബളാലിൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ബളാൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി  ബോധവൽകരണ സെമിനാർ, ഉറവിടനശീകരണ പ്രവർത്തനങ്ങൾ, ഗപ്പി നിക്ഷേപം, പ്രതിജ്ഞ, റാലി എന്നിവ നടത്തി. വാർഡ് മെമ്പർ എം അജിത ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ ക്ലാസ്സെടുത്തു. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ പ്രിൻസി സെബാസ്റ്റ്യൻ, ഷെറിൻ, മേരി ലൂക്കാച്ചൻ,അനു തോമസ്, നാജിയ പി.കെ, ധന്യ കെ, ബേബി, ആശ പ്രവർത്തക വിമല, സിന്ധു എന്നിവർ നേതൃത്വം നൽകി.

No comments