Breaking News

കാസർകോട് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


കാസർകോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ബേള, കുഞ്ചാർ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖി (27)നെയാണ് കാസർകോട് ടൗൺ എസ്ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നു 1.17 ഗ്രാം എംഡിഎംഎ പിടികൂടി. വ്യാഴാഴ്ച രാത്രി 10.30മണിക്ക് കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തു വച്ചാണ് അറസ്റ്റ്. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇബ്രാഹിം ഇഷ്ഫാഫിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നു പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് പരുങ്ങിയതും സ്ഥലത്ത് നിന്നു ധൃതിയിൽ കടന്നു കളയാൻ ശ്രമിച്ചതുമാണ് പൊലീസിന്റെ സംശയത്തിനു ഇടയാക്കിയത്. എസ്ഐക്കൊപ്പം സിപിഒമാരായ വിജിത്ത്, സജിലേഷ് എന്നിവരും ഉണ്ടായിരുന്നു.

No comments