കൊന്നക്കാട് വാഴത്തട്ട് ഉന്നതിയിലെ കർഷകകൂട്ടത്തിന് ഇനി കുടുംബശ്രീയുടെ കാർഷിക ഉപകരണങ്ങൾ...
വെള്ളരിക്കുണ്ട് : കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്തിലെ വാഴത്തട്ട് ഉന്നതിയിലെ കർഷകർക്ക് കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യ്തു..
സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി നവജീവൻ യൂത്ത് ക്ലബ്ബിലെ സംരംഭമായ നക്ഷത്ര യൂണിറ്റിലെ 20 ഓളം പേർക്ക് ആണ് കാട് വെട്ടൽ യന്ത്രം , തെങ്ങ് കയറാനുള്ള ഉപകരണം , മരം മുറി മെഷീൻ , തൂമ്പ , കത്തി , മൺവെട്ടി തുടങ്ങിയ ഉപകരണങ്ങൾ നൽകിയത്.
ബളാൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വാഴതട്ട് ഉന്നതിയിലെ കർഷക കൂട്ട അംഗങ്ങളായ രാജേഷ് മാധവൻ , വിഷ്‌ണു മാധവൻ എന്നിവർക്ക് പ്രസിഡന്റ് രാജുകട്ടക്കയം ഉപകരണങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ്. എം. രാധാമണി അധ്യക്ഷത വഹിച്ചു..
കുടുംബശ്രീ ജില്ലമിഷൻ കോഡിനേറ്റർ സി. എച്ച്. ഇക്ബാൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗം ടി. അബ്ദുൾ കാദർ. അംഗങ്ങളായ സന്ധ്യാ ശിവൻ. എം. അജിത.കുടുംബ ശ്രീ സി. ഡി. എസ്. ചെയർ പേർസൻ മേരി ബാബു.എം. മനീഷ്. എം. അനില. പി. കെ. എന്നിവർ പ്രസംഗിച്ചു...
No comments